കുവൈറ്റ് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പാക്) വനിതാ വേദിയുടെ മുൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിത രവിക്ക് അജ്പാക് ഊഷ്മളമായ യാത്രയയപ്പ് നൽകി.
അജ്പാക് പ്രസിഡന്റ് രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരികളായ ബാബു പനമ്പള്ളി, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ചെയർമാൻ സിറിൽ ജോൺ അലക്സ് ചമ്പക്കുളം, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അനിൽ വള്ളിക്കുന്നം, സംഘടനാ ചുമതല വഹിക്കുന്ന ലിബു പായിപ്പാടൻ, അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യു ചെന്നിത്തല, സുരേഷ് വരിക്കോലിൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ എ.ഐ. കുര്യൻ, ജെ. ജോർജ്, വൈസ് പ്രസിഡന്റ് ജീജോ കായംകുളം, വനിതാ വേദി ചെയർപേഴ്സൺ സാറാമ്മ ജോൺസ്, ജനറൽ സെക്രട്ടറി കീർത്തി സുമേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
അജ്പാക് ജനറൽ സെക്രട്ടറി മനോജ് പരിമണം സ്വാഗതവും ട്രഷറർ രാഹുൽ ദേവ് നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ സ്നേഹോപഹാരമായ മൊമെന്റോ പ്രസിഡന്റ് രാജീവ് നടുവിലെമുറി സുനിത രവിക്ക് കൈമാറി.